Mon. Nov 25th, 2024

ആലുവ: ആലുവ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി. ആലുവ എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉദ്ഘാടനം സമ്മേളനത്തിൽ നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം കർമ്മം നിർവഹിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഉപജില്ലയായ ആലുവ ഉപജില്ലയിൽ 124 സ്കൂളുകളിൽ നിന്നായി 6000ത്തോളം കലാപ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കും. ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ മുനിസിപ്പൽ ടൗൺഹാൾ, സെന്റ് ഫ്രാൻസിസ് സ്കൂൾ, ടാസ് ഹാൾ, സെന്റ് മേരീസ് സ്കൂൾ, സെന്റ് ജോൺസ് സ്കൂൾ, ഗവ. ഗേൾസ് സ്കൂൾ, ജി.എച്ച്.എ.സി എൽ.പി.എസ് എന്നിവിടങ്ങളിലായി 13 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത് . വൈസ് ചെയർപേഴ്സൺ സൈജി ജോളി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഫാസിൽ ഹുസൈൻ, തുടങ്ങിയവർ പ്രസംഗിച്ചു. ഒമ്പതിന് വൈകിട്ട് അഞ്ചിന് മുനിസിപ്പൽ ടൗൺഹാളിൽ കലോത്സവ സമാപന സമ്മേളനം നടക്കും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.