Wed. Jan 22nd, 2025

കളമശ്ശേരി: കേരളത്തിന്റെ 66 മത് കേരളപ്പിറവി ആഘോഷിക്കുമ്പോൾ വ്യത്യസ്തമായ രീതിയിൽ കേരളപ്പിറവി ആഘോഷിക്കുകയാണ് കളമശേരി രാജഗിരി ഹയർ സെക്കണ്ടറി സ്കൂൾ. പഴമയുടെ വാതായനങ്ങൾ പുതിയ തലമുറക്ക് കാണിച്ചു നൽകുകയാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും. പഴയ കാലത്തെ വേഷ വിധാനങ്ങൾ ധരിച്ച് ആണ് അദ്ധ്യാപകരും വിദ്യാർത്ഥികളും എത്തിയത്. നാടൻ ഭക്ഷണമായ കപ്പയും ചമ്മന്തിയും, കഞ്ഞിയും ഒരുക്കിയിട്ടുണ്ട്. നാടൻ കലാരൂപങ്ങൾ ആയ തെയ്യം, ഗരുഡനാട്ടം തുടങ്ങിയ കലാരൂപങ്ങളും, പഴയ ഉപകാരങ്ങൾ, ചായക്കടകൾ തുടങ്ങിയവയെല്ലാമായി കുട്ടികൾക്ക് അറിവ് പകരുന്ന കേരള പിറവി ആഘോഷമായിരുന്നു രാജഗിരിയിൽ അരങ്ങേറിയത്. 18 19 നൂറ്റാണ്ടിനെ പുനരാവിഷ്ക്കരിക്കുകയായിരുന്ന നാട്ടുരുചിയിലൂടെ.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.