Sun. Dec 22nd, 2024

കടമക്കുടി: വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപ് സമൂഹമാണ് കടമക്കുടി. ഈ ദ്വീപ് സമൂഹത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ശുദ്ധജലം. 30 കോടിയിലധികം മുടക്കിയാണ് ദ്വീപുകളിലെ ശുദ്ധജല പ്രതിസന്ധി പരിഹരിക്കുന്നതിനായി ഗോശ്രീ – മുപ്പത്തടം കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. എന്നാൽ ഈ പദ്ധതിയുടെ പ്രയോജനം ഇവിടുത്തെ ജനങ്ങൾക്ക് ലഭിക്കുന്നില്ല. രണ്ട് ദിവസം കൂടുമ്പോൾ ആണ് ഇവിടെ വെള്ളം എത്തുന്നത് ഏതു തുള്ളി തുള്ളിയായി അല്ലെങ്കിൽ ചെളി വെള്ളം ആണ് എത്തുന്നത്. കുടിവെള്ളം കിട്ടിയില്ലെങ്കിൽ വീട് വിറ്റ് മറ്റ് എവിടെ എങ്കിലും പോകേണ്ട അവസ്ഥ ആണ് ഇവിടുത്തെ ജനങ്ങൾക്ക്.

ഈ പദ്ധതിയിലൂടെ കൃത്യം ആയി ജലം ലഭിച്ചിരുന്നു എന്നാൽ പിന്നീട് പദ്ധതിയിൽ വരാപ്പുഴ പഞ്ചായത്തിനെ കൂടി ഉൾപ്പെടുത്തി, ദ്വീപ് സമൂഹങ്ങൾക്ക് ആവശ്യമായ കുടിവെള്ളം നൽകുമെന്ന ധാരണയിലാണ് ദ്വീപ് വികസന ഫണ്ടിൽനിന്നും തുക അനുവദിച്ച് പദ്ധതി നടപ്പിലാക്കിയത്. എന്നാൽ പദ്ധതി കഴിഞ്ഞപ്പോൾ ഇവിടുത്തെ ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നില്ല. പരാതികളും സമരങ്ങളും നിരവധി നടത്തിയെങ്കിലും ഒരു പ്രയോജനവും ഇല്ല എന്നാണ് ഇവിടുത്തെ ജനങ്ങൾ പറയുന്നത്. വിലെ ആറു മുതൽ വൈകീട്ട് ആറുവരെ കടമക്കുടിയിലേക്കും വൈകീട്ട് ആറുമുതൽ പുലർച്ചെ ആറുമണി വരെ വരാപ്പുഴയിലേക്കും എന്ന ക്രമത്തിലാണ് വിതരണം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.