Fri. Apr 4th, 2025
man-suffers-burns-after-fire-haircut-goes-wrong-at-salon-in-gujarat

വാപി: ഗുജറാത്തില്‍ തീ ഉപയോഗിച്ചുള്ള മുടിമുറിക്കല്‍ ശ്രമം പാളി യുവാവിന്റെ തലക്ക് തീപിടിച്ചു. വല്‍സാദിലെ വാപിയിലുള്ള സലൂണിലാണ് സംഭവം നടന്നത്. ഫയര്‍ ഹെയര്‍കട്ടിങ്ങിനായി സലൂണിൽ എത്തിയ യുവാവിന്റെ മുടിയില്‍ രാസവസ്തു തേച്ച ശേഷം ബാര്‍ബര്‍ തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് തീ ആളിക്കത്തി. തീ ആളിക്കത്തിയതോടെ യുവാവ് കടയില്‍ നിന്ന് ഓടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.