Mon. Dec 23rd, 2024

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം ചരക്കുവിമാനത്തിന്റെ മെയിന്‍ ലാന്‍ഡിങ് ഗിയര്‍ ടയര്‍ താഴേക്കുപതിച്ചു. ഇറ്റലിയിലെ ടറന്റോയില്‍നിന്ന് പറന്നുയര്‍ന്ന, അറ്റ്‌ലസ് എയറിന്റെ ബോയിങ് 747 ഡ്രീം ലിഫ്റ്റര്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ ടയറാണ് താഴേക്കുവീണത്. വിമാനം പിന്നീട് യു.എസില്‍ സുരക്ഷിതമായി ഇറക്കാന്‍ സാധിച്ചെന്നാണ് റിപ്പോർട്ട്.