Wed. Jan 22nd, 2025

സമൂഹമാദ്ധ്യമരംഗത്തെ ഭീമനായ ഫേസ്ബുക്ക്, സ്റ്റാറ്റ്സ് അപ്ഡേറ്റിനായി ശബ്ദ സന്ദേശങ്ങൾ (വോയ്‌സ് ക്ലിപ്പ്സ്) ഇന്ത്യയിലെ ചെറിയ ശതമാനം ഉപയോക്താക്കൾക്കിടയിൽ പരീക്ഷിക്കാനൊരുങ്ങുന്നു.

“ആളുകളെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഷെയർ ചെയ്യാനും, ബന്ധപ്പെടാനും സഹായിച്ചുകൊണ്ട് ഞങ്ങൾ എപ്പോഴും പ്രവർത്തിക്കുന്നു. തങ്ങളെ പ്രകടിപ്പിക്കാൻ, ആളുകൾക്ക് വോയ്‌സ് ക്ലിപ്പിലൂടെ ഒരു പുതിയ മാദ്ധ്യമം കിട്ടുന്നു.” ഒരു ഫേസ്ബുക്ക് വക്താവ് പറഞ്ഞതായി ടെക് ക്രഞ്ച് ട്വീറ്റു ചെയ്തു.

സന്ദേശങ്ങളേക്കാൾ അടുപ്പം തോന്നിക്കുന്നതും, വീഡിയോ റെക്കോഡു ചെയ്യുന്നതിനേക്കാൾ എളുപ്പവും ആയ വോയ്‌സ് ക്ലിപ്പുകൾ വഴി ആളുകൾക്ക് കൂടുതൽ കാര്യങ്ങൾ സോഷ്യൽ നെറ്റ് വർക്കിൽ പങ്കുവെയ്ക്കാനാവുമെന്ന് ഫേസ്ബുക്ക് പ്രതീക്ഷിക്കുന്നു.

കൂടാതെ, അന്താരാഷ്ട്ര തലത്തിൽ, ഉപയോക്താക്കൾക്ക്, പ്രാദേശിക ഭാഷയിലല്ലാത്ത ഒരു കീബോർഡ് ഉപയോഗിക്കേണ്ടിവരുമ്പോൾ,  ടൈപ്പിംഗ് ചെയ്യുന്ന ബുദ്ധിമുട്ടില്ലാതെ അവരുടെ മനസ്സു തുറക്കാൻ  വോയ്‌സ് ക്ലിപ്പുകൾ സഹായിക്കുന്നു.

ഈ പുതിയ കാര്യം ലഭിക്കാനായിട്ട്, ഉപയോക്താക്കൾ ഫോട്ടോ അപ്‌ലോഡ്സും, ലൊക്കേഷൻ ചെക്കിൻസും, പിന്നെയും കൂടുതൽ കാര്യങ്ങളും അടങ്ങിയിട്ടുള്ള സ്റ്റാറ്റസ് അപ്ഡേറ്റ് കമ്പോസർ മെനു (status update composer menu)വിൽ നിന്ന് വോയ്‌‌സ് ക്ലിപ് ചേർക്കാനുള്ളത് (Add Voice Clip) തെരഞ്ഞെടുക്കണം.

റെക്കോഡു ചെയ്യുമ്പോൾ ശബ്ദം ഒരു തരംഗം പോലെകാണുന്നു. അവരുടെ ഉപകരണത്തിലെ സ്റ്റോറേജിലെ സ്ഥലം അനുവദിക്കുന്നതുപോലെ എത്ര നേരം വേണമെങ്കിലും സംസാരിക്കാം. ഫേസ്ബുക്ക് അതിനൊരു നിയന്ത്രണം വെച്ചിട്ടില്ല.

ഉപയോക്താക്കൾക്ക് വേണമെങ്കിൽ റെക്കോഡ് ചെയ്തത് ഒന്നുകൂടെ ശ്രദ്ധിക്കാം. പക്ഷെ, അതിൽ പിന്നീട് മാറ്റം വരുത്താൻ സാധിക്കുകയില്ല. ന്യൂസ് ഫീഡുകൾ വഴി ഷെയർ ചെയ്താൽ, സുഹൃത്തുക്കൾക്ക് അതു പ്ലേ ചെയ്താൽ കേൾക്കാനും തരംഗരൂപം കാണാനും കഴിയും.

പക്ഷേ, മറ്റു ചില ഓഡിയോ ആപ്ലിക്കേഷനുകൾ അനുവദിക്കുന്നതുപോലെ, ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് അടച്ചുവെച്ച് ശബ്ദം കേൾക്കാൻ പറ്റില്ല.

മെസഞ്ചറിലൂടെ സ്വകാര്യ ശബ്ദ സന്ദേശങ്ങൾ ഫേസ്ബുക്ക് അനുവദിക്കുന്നുണ്ടെങ്കിലും, പോഡ്‌കാസ്റ്റി (podcast)ന്റെ ജനപ്രീതി അടുത്തകാലങ്ങളിൽ വർദ്ധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *