Mon. Dec 23rd, 2024

ഹൈദരാബാദ്, തെലങ്കാന

AsaduddinOwaisi_mar4
മൂന്നാം മുന്നണിയ്ക്കായുള്ള തെലങ്കാന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിനു ഒവൈസിയുടെ പിന്തുണ

2019 ലെ തെരഞ്ഞെടുപ്പുകളിലേക്ക് ഒരു മൂന്നാം മുന്നണിയുടെ ആവശ്യം തെലങ്കാന മുഖ്യമന്ത്രി പറഞ്ഞതിന്റെ അടുത്ത ദിവസം, ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ പ്രസിഡണ്ട് അസസുദ്ദീൻ ഒവൈസി, ആ പ്രസ്താവനയെ സ്വഗതം ചെയ്തു.

രാജ്യത്തെ ജനങ്ങൾക്ക് കോൺഗ്രസ്സു പാർട്ടിയും, ബി ജെ പി യും മടുത്തെന്ന് പറഞ്ഞ് ഒവൈസി, മുഖ്യമന്ത്രിയെ വീണ്ടും പിന്തുണച്ചു.

“രാജ്യത്തെ ജനങ്ങൾക്ക് ബി ജെ പിയുടെ ഭരണം മടുത്തെന്നും, കോൺഗ്രസ്സും ഒട്ടും ഭേദമമല്ല എന്നു പറഞ്ഞത് ശരിയാണ്. തെലങ്കാന മുഖ്യമന്ത്രിയുടെ ആ പ്രസ്താവനയെ ഞാൻ സ്വാഗതം ചെയ്യുന്നു.” ഒവൈസി മാദ്ധ്യമങ്ങളോടു പറഞ്ഞു.

ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ പ്രസിഡണ്ട്, മുഖ്യമന്ത്രിയെ തെലങ്കാനയിലെ ഭരണത്തിനു പുകഴ്ത്തുകയും ചെയ്തു.

“കഴിഞ്ഞ നാലുവർഷമായി റാവു മാതൃകാപരമായ ഭരണമാണ് തെലങ്കാനയ്ക്കു നൽകിയത്” ഓവൈസി കൂട്ടിച്ചേർത്തു.

ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള താത്പര്യം റാവു ശനിയാഴ്ച പ്രകടിപ്പിച്ചിരുന്നു.

“ഇപ്പോഴുള്ള രാഷ്ട്രീയ വ്യവസ്ഥിതി ദയനീയമായി പരാജയപ്പെട്ടതിനാൽ, രാജ്യത്തിന്റെ രാഷ്ട്രീയ നിലയിൽ ഒരു മാറ്റം വരുത്താൻ ഞാൻ ദേശീയരാഷ്ട്രീയത്തിന്റെ ഭാഗമാകാൻ നോക്കുന്നു.” റാവു പറഞ്ഞു.

സമാനമനസ്കരായ രാഷ്ട്രീയപ്പാർട്ടികളുമായിച്ചേർന്ന് ഒരു പൊതുവായ പ്ലാറ്റ് ഫോം ഉണ്ടാക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് മറ്റു നേതാക്കളുമായി കൂടിയാലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

“ദേശീയ രാഷ്ട്രീയത്തിൽ ഗുണപരമായ ഒരു മാറ്റത്തിന്റെ ആവശ്യം വളരെയധികമുണ്ട്. ജനങ്ങൾക്ക് വളരെ ഉപദ്രവകരമായിത്തീർന്നിരിക്കുന്നു.
ജനാധിപത്യത്തിന്റെ 70 വർഷങ്ങൾക്കു ശേഷവും ഗുണപരമായ ഒരു മാറ്റവും ജനങ്ങൾക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ഒരു മാറ്റത്തിനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ബി ജെ പിയ്ക്കു ശേഷം കോൺഗ്രസ്സ് ഭരണത്തിൽ വന്നാലും നമുക്ക് പുതുതായെന്തെങ്കിലും പ്രതീക്ഷിക്കണോ?” മുഖ്യമന്ത്രി പറഞ്ഞു.

“ ഒരു മൂന്നാം മുന്നണിയോ. വേറെ ഏതെങ്കിലും ഒരു മുന്നണിയോ. അതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നു. രാഷ്ട്രീയത്തിൽ ഒരു മാറ്റം കൊണ്ടുവരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ മാറ്റത്തിന്റെ ഒരു ഭാഗമാകാനും എനിക്കു വിഷമമില്ല.” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *