Mon. Dec 23rd, 2024

ഷില്ലോംഗ്, മേഘാലയ:

മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ അടുത്ത ദിവസം, ഞായറാഴ്ച, സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ചർച്ചയ്ക്കായി നാഷണൽ പീപ്പിൾസ് പാർട്ടി എം എൽ എ മാർ ഒരു യോഗം ചേർന്നു.

വരാൻ പോകുന്ന സർക്കാരിന്റെ ഒരു രൂപം ഉടനെ തെളിയുമെന്ന് നാഷണലിസ്റ്റ് പീപ്പിൾസ് പാർട്ടി പ്രസിഡണ്ട് കെ. സാംഗ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സമാനമനസ്കരായ പാർട്ടികളോട് സംസാരിച്ചിട്ടുണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“സമാന മനസ്ഥിതിയുള്ള പാർട്ടികളോട് സംസാരിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ഒരു തീരുമാനമെടുക്കും. അവരും അവരുടെ യോഗങ്ങൾ നടത്തുന്നുണ്ട്. ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഒരു തീരുമാനം ആവും” സാംഗ്മ പറഞ്ഞു.

മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് 21 സീറ്റും, നാഷണൽ പീപ്പിൾസ് പാർട്ടി 19 സീറ്റും, ബി ജെ പി 2 ഉം യു ഡി പി ആറും സീറ്റുകൾ നേടിയിരുന്നു.

ഒരു പാർട്ടിക്കും ഭൂരിപക്ഷത്തിനുള്ള പകുതി സീറ്റില്ലാത്തതിനാൽ ഒരു തൂക്കുമന്ത്രിസഭയ്ക്കാണ് സാദ്ധ്യത.

എന്നാൽ, ബി ജെ പി അവിടത്തെ പ്രാദേശിക പാർട്ടികളുമായിച്ചേർന്ന് സർക്കാർ രൂപീകരിക്കാൻ നോക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *