അഗർത്തല, ത്രിപുര
നാലുവട്ടം അധികാരത്തിൽ വന്ന ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാർ, ഞായറാഴ്ച അദ്ദേഹത്തിന്റെ രാജി, ഗവർണർ തഥാഗത റോയ്ക്കു സമർപ്പിച്ചു.
പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ, സർക്കാർ, മുഖ്യമന്ത്രി ആയി തുടരും.
60 സീറ്റിൽ 35 സീറ്റും നേടിക്കൊണ്ട്, വടക്കുകിഴക്കൻ സംസ്ഥാനത്തെ ആദ്യവിജയം കരസ്ഥമാക്കിയ ബി ജെ പി, ഇന്നലെ, 25 വർഷം നീണ്ടുനിന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണം അവസാനിപ്പിച്ചിരുന്നു. അധികാരത്തിലിരുന്ന പാർട്ടിയ്ക്ക് 16 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
ബി ജെ പിയും അതിന്റെ സഖ്യകക്ഷിയായ ഐ പി എഫ് ടി യും ത്രിപുരയിലെ 59 മണ്ഡലങ്ങളിലെ 43 സീറ്റും നേടിയിരുന്നു. ഇടതുമുന്നണിക്ക് 16 സീറ്റുകളിലാണ് വിജയിക്കാൻ കഴിഞ്ഞത്. ബി ജെ പി 35 സീറ്റും, ഐ പി എഫ് ടി എട്ടു സീറ്റും നേടി.
പുതിയ മുഖ്യമന്ത്രിയായിട്ട്, ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ ബിപ്ലബ് കുമാർ ദേബിനെയാണ് ബി ജെ പി പരിഗണിക്കാൻ സാദ്ധ്യത.