Sat. Nov 23rd, 2024

തിരുവനന്തപുരം

Ramesh_mar05
ഇടതുപക്ഷത്തിന്റെ അന്ത്യം ഇന്ത്യയ്ക്ക് ഒരു ദുരന്തമായി മാറും; ജയറാം രമേഷ്

ഇടതുപക്ഷത്തിന്റെ അന്ത്യം ഇന്ത്യയ്ക്ക് ഒരു ദുരന്തമായി മാറുമെന്ന്, രാജ്യത്ത് ഒരു ശക്തമായ ഇടതുപക്ഷത്തിന്റെ ആവശ്യകതയുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് ജയറാം രമേഷ് പറഞ്ഞു.

ഒരു രാഷ്ട്രീയ എതിരാളി ആയിരുന്നിട്ടുകൂടി, താൻ വിശ്വസിക്കുന്നത് ഇടതുപക്ഷത്തിന്റെ അന്ത്യം അനുവദിക്കാൻ പറ്റില്ല എന്നാണെന്ന് പ്രമുഖ ആർക്കിടെക്ടായിരുന്ന ലാറി ബേക്കറിന്റെ ജന്മശതാബ്ദി ആഘോഷത്തിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

“ഇടതുപക്ഷം ഇന്ത്യയിൽ ശക്തമാവണം. അതിന്റെ അന്ത്യം ഇന്ത്യയ്ക്ക് ഒരു ദുരന്തമാണ്. ഞങ്ങൾ രാഷ്ട്രീയ എതിരാളികളാണ്, എന്നാലും ഇടതിന്റെ അന്ത്യം ഇന്ത്യയ്ക്ക് താങ്ങാനാവില്ലെന്ന് ആദ്യമായിട്ട് ഞാൻ തന്നെ പറയുന്നു.” രമേഷ് പറഞ്ഞു.

സമൂഹത്തിലെ മാറ്റങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ഇടതുപക്ഷം അതിന്റെ മനസ്സ് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാവ്യതിയാനം കാരണം, ആധുനിക കാലഘട്ടത്തിൽ, സുസ്ഥിരവും പ്രകൃതിസൌഹൃദപരവുമായ രീതികളുടെ പ്രാധാന്യം വർദ്ധിച്ചിട്ടുണ്ടെന്ന്, ബേക്കറുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കുമ്പോൾ ജയറാം രമേശ് പറഞ്ഞു.

“ കാലവസ്ഥാ വ്യതിയാനം ഇപ്പോൾ ഒരു വാസ്തവമാണ്, ഫിലോസഫിയല്ല. കാലാവസ്ഥയിലെ വ്യതിയാനം മനുഷ്യനും പ്രകൃതിക്കും ഒരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുമ്പോൾ, ലാറി ബേക്കർ രൂപകല്പന ചെയ്ത പരിസ്ഥിതി സൌഹൃദ മാതൃകകൾ ഇന്നും പ്രസക്തമാണ്.” അദ്ദേഹം പറഞ്ഞു.

ചെലവുകുറഞ്ഞതും, പരിസ്ഥിതിസൌഹൃദപരവുമായ കെട്ടിട മാതൃകകളാണ് ലാറി ബേക്കറുടേത്.

Leave a Reply

Your email address will not be published. Required fields are marked *