ന്യൂയോർക്ക്
സമൂഹ മാദ്ധ്യമ രംഗത്തെ ഭീമനായ ഫേസ്‌ബുക്കിനെതിരെ കാനഡയിലെ വൻകിട കമ്പനിയായ ബ്ലാക്ക് ബെറി ലിമിറ്റഡ് ബുധനാഴ്ച ഒരു കേസ് രജിസ്റ്റർ ചെയ്തു. ഫേസ് ബുക്കും അതിന്റെ അനുബന്ധ കമ്പനികളായ വാട്‌സാപ്പും ഇൻസ്റ്റാഗ്രാമും ബ്ലാക്ക് ബെറിയുടെ മെസ്സേജിംഗ് ആപ്ലിക്കേഷന്റെ കുത്തകാവകാശം ലംഘിച്ചുവെന്നാണ് പരാതി.
കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും, കുത്തകാവകാശനിയമത്തിൽ സംരക്ഷിക്കപ്പെട്ടതുമായ സന്ദേശം അയക്കുന്ന ഉത്പന്നം ബ്ലാക്ക് ബെറി മെസ്സഞ്ചർ ആധുനിക മൊബൈൽ കമ്മ്യൂണിക്കേഷനിൽ ഒരു നാഴികക്കല്ലാണെന്ന് ബ്ലാക്ക് ബെറി അവകാശപ്പെട്ടു