ന്യൂഡൽഹി

രാജസ്ഥാൻ, മദ്ധ്യപ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി യ്ക്ക് വമ്പിച്ച പരാജയം നേരിടേണ്ടിവരുമെന്ന് കോൺഗ്രസ്സ് തിങ്കളാഴ്ച പറഞ്ഞു.
കോൺഗ്രസ്സിന്റെ വിജയ ഭൂരിപക്ഷത്തെക്കുറിച്ചു മാത്രമാണ് ചർച്ച ചെയ്യാനുണ്ടാവുക എന്ന്, കർണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നുള്ള ആത്മവിശ്വാസത്തോടെ കോൺഗ്രസ്സ് എം പി രാജീവ് സതവ് മാദ്ധ്യമങ്ങളോടു പറഞ്ഞു.
“വരുന്ന തെരഞ്ഞെടുപ്പുകളിൽ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലടക്കം, ബി ജെ പി വമ്പിച്ച പരാജയം സഹിക്കേണ്ടിവരും” അദ്ദേഹം കൂട്ടിച്ചേർത്തു.
കർണ്ണാടകയിലെ ഇപ്പോഴത്തെ മന്ത്രിസഭയുടെ കാലാവധി മെയ് 28 നു തീരും. കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് അടുത്തുതന്നെ ഉണ്ടാവും.
കോൺഗ്രസ്സിന്റെ മൂന്നാം വട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനു കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധി മാർച്ച് 20 നും 21 നും തുടക്കം കുറിയ്ക്കും.