ന്യൂയോർക്ക്
മാർക്ക് സുക്കർബർഗും അദ്ദേഹത്തിന്റെ ഭാര്യ, പീഡിയാട്രീഷ്യനായ പ്രിസില്ല ചാനും മനുഷ്യസേവന പരിശ്രമങ്ങൾക്കായി തുടങ്ങിയ ചാൻ സുക്കർബർഗ് ഇനീഷ്യേറ്റീവ് എന്ന സംഘടനയുടെ ധനസഹായാർത്ഥം സുക്കർബർഗ്, 500 മില്യൺ ഡോളർ വില വരുന്ന ഫേസ്ബുക്ക് ഓഹരികൾ
വിറ്റതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
125. 4 മില്യൺ ഡോളർ വില വരുന്ന 685.000 ഷെയറുകൾ സുക്കർബർഗ് ഫെബ്രുവരിയിലെ അവസാന മൂന്നു ദിവസം വിറ്റതായി സെക്യൂരിറ്റി ഫയലിംഗുകൾ തുടർച്ചയായി കാണിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ഫെബ്രുവരി മാസത്തെ മൊത്തം വില്പന 482.2 മില്യൺ ഡോളറിന്റെ 2.7 മില്യൻ ഷെയർ ആയി.
അടുത്ത 18 മാസങ്ങൾക്കുള്ളിൽ 35 മില്യൺ മുതൽ 75 മില്യൺ വരെ ഓഹരികൾ വിൽക്കുമെന്ന് സെപ്തംബറിൽ ഫേസ് ബുക്ക് സി ഇ ഒ പറഞ്ഞിരുന്നു. ഫേസ് ബുക്ക് ഓഹരിയുടെ 99% ചാൻ സുക്കർബർഗ് ഇനീഷ്യേറ്റീവിനു സംഭാവന നൽകുമെന്നും പറഞ്ഞിരുന്നു.