Mon. Dec 23rd, 2024

ബീജാപ്പൂർ, ചത്തീസ്‌ഗഡ്

encounter_march2
സുരക്ഷാസേന 10 നക്സലൈറ്റുകളെ വധിച്ചു

ചത്തീസ്‌ഗഡിലെ ബീജാപ്പൂരിൽ, സുരക്ഷാസൈന്യം, ഒരു സംയുക്തനീക്കത്തിൽ, വെള്ളിയാഴ്ച, 10 നക്സലൈറ്റുകളെ വധിച്ചു.

തെലുങ്കാന പൊലീസ്, ചത്തീസ്‌ഗഢ് പൊലീസുമായി ചേർന്ന്, ബീജാപ്പൂരിലെ പൂജാരി കങ്കർ ഏരിയയിൽ വെച്ച് അക്രമകാരികളെ ഇല്ലാതാക്കി.

ഈ നടപടിയ്ക്കിടയിൽ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ടെന്ന് സ്പെഷ്യൽ ഡി ജി, ഡി എം അവസ്തി അറിയിച്ചു.

ഫെബ്രുവരി 26ന് ചത്തീസ്‌ഗഢിലെ പലാമു ജില്ലയിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു നക്സലൈറ്റുകൾ, സുരക്ഷാസൈന്യവും നക്സലൈറ്റുകളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

വിശദാംശങ്ങൾ അറിവാകുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *