ന്യൂയോർക്ക്
മൈക്രോ ബ്ലോഗിങ്ങ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ, തങ്ങളുടെ ‘ബുക്ക് മാർൿസ്’ എന്ന പുതിയ പ്രത്യേകത എല്ലാ ഉപയോക്താക്കൾക്കും ഇന്നുമുതൽ ലഭ്യമാക്കുമെന്ന് അറിയിച്ചു.
ഇതുപ്രകാരം, ഉപയോക്താക്കൾക്ക് അവർക്ക് ഇഷ്ടമായതും വീണ്ടും നോക്കാനാഗ്രഹിക്കുന്നതുമായ ഏതു ട്വീറ്റും സേവ് ചെയ്യാൻ പറ്റുമെന്ന് ‘വേർജ്’ റിപ്പോർട്ടു ചെയ്തു.
ട്വിറ്ററിൽ ഇപ്പോൾ നിലവിലുള്ളതുപ്രകാരം, ഒരു ട്വീറ്റ് ‘ലൈക്ക്’ ചെയ്തിട്ടാണ് സേവ് ആവുന്നത്. പക്ഷെ, ഇനി മുതൽ പുതിയ അപ്ഡേറ്റു പ്രകാരം, ട്വീറ്റർമാർക്ക് അവർ തെരഞ്ഞെടുക്കുന്ന ഏതു ട്വീറ്റും ബുക്ക് മാർക്ക് വഴി സേവ് ചെയ്യാം.
ഇതു കൂടാതെ, ബുക്ക് മാർക്ക് പ്രകാരം സേവ് ചെയ്യപ്പെടുന്ന ട്വീറ്റിന്റെ കാര്യം, സേവ് ചെയ്ത ആളല്ലാതെ, ട്വീറ്റ് ആരുടേതാണോ അവരോ, വേറെ ഉപയോക്താക്കളോ അറിയില്ല.
ഒരു ട്വീറ്റ് ബുക്ക് മാർക്ക് ചെയ്യാൻ, ഉപയോക്താവ്, ഒരു ട്വീറ്റിനു താഴെ, പണ്ട് മെസ്സേജ് ഐക്കൺ ഉണ്ടായിരുന്നിടത്തെ, പുതിയ ‘ഷെയർ’ ഐക്കൺ തട്ടുകയോ, ക്ലിക്ക് ചെയ്യുകയോ ചെയ്യണം.
ഷെയറിംഗ് ഓപ്ഷനുകൾ ഒരിടത്ത് സംയോജിപ്പിച്ചതായും ട്വിറ്റർ പ്രസ്താവിച്ചിട്ടുണ്ട്. അതിനാൽ, പുതിയ വേർഷനിൽ, ഉപയോക്താവിന് ഒരു ട്വീറ്റ് നേരിട്ടുള്ള മെസ്സേജ് ആയിട്ടോ, ട്വിറ്ററിന് പുറത്ത് എവിടെയെങ്കിലും വേണമെങ്കിൽ ഷെയർ ചെയ്യുകയോ, ബുക്ക് മാർക്ക് ചെയ്യുകയോ ആവാം.
ബുക്ക് മാർക്കിന്റെ ആദ്യഭാഗം(പൈലറ്റ് വേർഷൻ), കമ്പനി കഴിഞ്ഞ വർഷം നവംബറിൽ പ്രഖ്യാപിച്ചിരുന്നു.
ഈ പുതിയ പ്രവർത്തനം, ആൻഡ്രോയിഡിലും, ഐ ഒ എസിലും, ട്വിറ്റർ ലൈറ്റിലും, മൊബൈലിന്റെ വെബ്സൈറ്റ് വിഭാഗത്തിലും കിട്ടും.