ബെയ്‌ജിങ്ങ്, ചൈന
പാക്കിസ്താൻ സർക്കാരും, അതിലെ ജനങ്ങളും, ഭീകരവാദത്തിനെതിരെ പോരാടുന്നതിനുവേണ്ടി ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ടെന്ന് ചൈനയുടെ ഒരു അധികാരി ഇവിടെ പറഞ്ഞു.
ഇസ്ലാമാബാദ്, രാജ്യത്തു നടത്തുന്ന പ്രവർത്തനത്തെയും, തീവ്രവാദത്തിന് സാമ്പത്തികസഹായം ലഭിക്കുന്നത് എതിർക്കാൻ നടത്തുന്ന ശ്രമത്തേയും എല്ലാവരും കാണണമെന്ന് ചൈനയുടെ വിദേശമന്ത്രാലയത്തിന്റെ വക്താവ് ലു കാംഗ് ബുധനാഴ്ച പറഞ്ഞുവെന്ന് പാക്കിസ്താൻ റേഡിയോ റിപ്പോർട്ടു ചെയ്തു.
പാക്കിസ്താൻ, തീവ്രവാദ ധനസഹായത്തെ നേരിടാൻ വേണ്ടി സാമ്പത്തിക ചട്ടങ്ങളെ ശക്തിപ്പെടുത്തുന്നതിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും, ഭീകരവാദ സമ്പദ് വ്യവസ്ഥയെ എതിർക്കുന്നതിൽ രാജ്യത്തിന്റെ സംഭാവനകൾ പ്രകടമാണെന്നും ഒരു പ്രസ്സ് മീറ്റിംഗിൽ, സംസാരിക്കവേ ലു പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിലെ എല്ലാ പ്രസക്തമായ കക്ഷികളും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ പാകിസ്താന്റെ പങ്ക് സംബന്ധിച്ച് ഒരു വസ്തുനിഷ്ടവും ന്യായവുമായ തീരുമാനത്തിലെത്തുമെന്ന് ചൈന പ്രതീക്ഷിക്കുന്നു.
മുൻവിധിയോടെ പാക്കിസ്താന്റെ നേർക്ക് വിരൽ ചൂണ്ടാതെ, ഈ സൌത്ത് ഏഷ്യൻ രാജ്യത്തിന്റെ പരിശ്രമങ്ങളെ, വസ്തുനിഷ്ഠവും ന്യായവുമായ രീതിയിൽ കണക്കാക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തിനോട് ആവശ്യപ്പെട്ടു.
ഭീകരതയ്ക്കെതിരെ, പാക്കിസ്താന്റെ എക്കാലത്തെയും, സഹകരണ പങ്കാളി എന്ന നിലയ്ക്ക്, ചൈന, ആശയവിനിമയം, സഹകരണം, ഏകോപനം എന്നിവ വിപുലപ്പെടുത്തുമെന്നും ചൈനയുടെ അധികാരി പറഞ്ഞു.
തെഹറീക്ക് – എ താലിബാൻ, ലഷ്കർ എ ഝാംഗ്‌വി, അൽ ഖ്വയ്ദ, ഹക്കാനി, ഇസ്ലാമിക് സ്റ്റേറ്റ് മുതലായ തീവ്രവാദസംഘടനകൾക്കു നേരെ പാക്കിസ്താൻ പലവട്ടം സൈനികാക്രമണങ്ങൾ നടത്തിയിട്ടുണ്ട്.