Fri. Dec 27th, 2024

മലപ്പുറം: ആരോഗ്യമന്ത്രി വീണ ജോർജിന് വാഹനാപകടത്തിൽ പരിക്കേറ്റു. മലപ്പുറം മഞ്ചേരിയിൽ വെച്ച് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. 

മന്ത്രി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് രണ്ട് സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. മന്ത്രിയുടെ തലയ്ക്കും കൈക്കും ചെറിയ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതേത്തുടര്‍ന്ന് മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്കൂട്ടറിലുണ്ടായിരുന്നവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലേക്ക് പോകുകയായിരുന്നു മന്ത്രി വീണ ജോര്‍ജ്.