Wed. Jan 22nd, 2025
Turkish President delivering a warning Israel will be attacked for Palestine

അങ്കാറ: ഫലസ്തീനിന് വേണ്ടി ഇസ്രയേലിനെ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍. തുര്‍ക്കിയിലെ റൈസില്‍ തന്റെ ഭരണകക്ഷിയായ എകെ പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫലസ്തീനികളോട് ഇസ്രയേൽ ഒരിക്കലും ഇത്തരത്തില്‍ പെരുമാറാതിരിക്കാന്‍ നമ്മള്‍ കൂടുതല്‍ ശക്തരായിരിക്കണം. തുര്‍ക്കി കറാബാക്കിലും ലിബിയയിലും പ്രവേശിച്ചത് പോലെ സമാനമായൊരു ആക്രമണം ഞങ്ങള്‍ ഇസ്രയേലിലും നടത്തും,’ എര്‍ദോഗന്‍ പറഞ്ഞു. അത് നമ്മളെ കൊണ്ട് സാധിക്കില്ലെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020ല്‍ ലിബിയയിലെ യുഎന്‍ അംഗീകൃത സര്‍ക്കാരിനെ പിന്തുണക്കുന്നതിനായി തുര്‍ക്കി സൈന്യം നടത്തിയ ഇടപെടലിനെ കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചത്. നാഗോര്‍നോകറാബാക്കില്‍ സൈനിക നടപടി ആരംഭിച്ച അസര്‍ബൈജാനെ പിന്തുണക്കാന്‍ സൈന്യം ഉള്‍പ്പടെയുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന് തുര്‍ക്കി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.