Mon. Dec 1st, 2025
Health Minister Veena George confirms four more negative Nipah virus test results in the latest update

തിരുവനന്തപുരം: നാല് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പുതുതായി ഏഴ് പേരാണ് അഡ്മിറ്റായത്. ആകെ എട്ട് പേരാണ് ചികിത്സയിലുള്ളത്. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായും മന്ത്രി വീണാ ജോർജ്.