Mon. Dec 23rd, 2024

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാം തീർഥാടന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 3 തീർഥാടകർ മരിച്ചു. 8 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ 7.30 നാണ് ചിർബാസ മേഖലക്ക് സമീപമുള്ള പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

മഹാരാഷ്ട്രയിൽ നിന്നുള്ള കിഷോർ അരുൺ പരേട്ട്, സുനിൽ മഹാദേവ് കാലേ, അനുരാഗ് ബിഷ്ട് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.യാത്രക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രധാനപാതകളിലെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.