ദുബൈ: നടൻ ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ചുകൊണ്ട് ആഡംബര നൗകക്ക് നടൻ്റെ പേര് നൽകി ദുബൈ മറീനയിലെ വാട്ടർ ടൂറിയം കമ്പനി ഡി3. സംഗീതസംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണിത്.
നൗകയില്‍ ആസിഫ് അലി എന്ന് പേരും പതിപ്പിച്ചു. നൗകയുടെ രജിസ്‌ട്രേഷന്‍ ലൈസന്‍സിലും ആസിഫ് അലി എന്ന പേര് നല്‍കും. വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവര്‍ക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഷെഫീഖ് മുഹമ്മദ് അലി വ്യക്തമാക്കി.
സംരംഭകര്‍ പത്തനംതിട്ട സ്വദേശികള്‍ ആയതിനാല്‍ ജില്ലയുടെ വാഹന റജിസ്‌ട്രേഷനിലെ 3 ഉള്‍പ്പെടുത്തിയാണ് കമ്പനിക്കു ഡി3 എന്ന് പേര് നല്‍കിയിരിക്കുന്നത്.