Fri. Sep 19th, 2025 1:15:04 AM
Nepal Landslide Disaster Search Underway for 63 Missing Bus Passengers

കാഠ്മണ്ഡു: നേപ്പാളില്‍ വന്‍ ഉരുള്‍പ്പൊട്ടല്‍. രണ്ട് ബസുകള്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ട്. മധ്യ നേപ്പാളിലെ മദന്‍-ആശ്രിത് ഹൈവേയിലാണു സംഭവം ഇന്ന് പുലര്‍ച്ചെ 3.30ഓടെ നേപ്പാളിനെ ഞെട്ടിച്ച് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തില്‍ നിയന്ത്രണം നഷ്ടമായ ബസുകള്‍ ത്രിശൂലി നദിയിലേക്ക് ഒലിച്ചുപോയി. ബസിൽ 63 യാത്രക്കാരുണ്ടായിരുന്നു ഇവരെ  കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ രാത്രി കാഠ്മണ്ഡുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന യാത്രക്കാരെയൊന്നും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പകമല്‍ ദഹാല്‍ പ്രചണ്ഡ അറിയിച്ചു.