Wed. Dec 18th, 2024
Tragic Collision 18 Killed in Unnao, UP Bus and Tanker Lorry Accident

ലഖ്‌നൗ: ഉത്തർ ​പ്രദേശിലെ ഉന്നാവോയിൽ ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. 30ലധികം പേർക്ക് പരിക്കുണ്ട്. ബുധനാഴ്ച പുലർച്ചെ ലഖ്‌നൗ-ആഗ്ര എക്സ്പ്രസ് വേയിലായിരുന്നു അപകടം. ബിഹാറിലെ സീതാമർഹിയിൽനിന്ന് ഡൽഹിയിലേക്ക് പോകുന്ന ബസ് പാലുമായി പോകുന്ന ടാങ്കറിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങളും പരിക്കേറ്റവരെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.