Sun. Dec 22nd, 2024

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ പബിനെതിരെ കേസെടുത്ത് പൊലീസ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള ‘വൺ8 കമ്യൂൺ’ എന്ന പബിനെതിരെയാണ് കേസ്.

അനുവദനീയമായതിലും കൂടുതൽ സമയം പ്രവർത്തിച്ചതിനാണ് നടപടി. എംജി റോഡിലെ മറ്റു പബുകൾക്കെതിരെയും ബംഗളൂരു പൊലീസ് കേസെടുത്തിട്ടുണ്ട്. ‘രാത്രിയിൽ ഉച്ചത്തിലുള്ള സംഗീതം കേൾക്കുന്നതായി ഞങ്ങൾക്ക് പരാതികൾ ലഭിച്ചു. അന്വേഷണം തുടരുകയാണ്, അതിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും’, പൊലീസ് ഓഫീസർ പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ വൺ8 കമ്മ്യൂണിന് ഡൽഹി, മുംബൈ, പൂനെ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലും ശാഖകളുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ബെംഗളൂരു ശാഖ ആരംഭിച്ചത്. രത്‌നം കോംപ്ലക്‌സിൻ്റെ ആറാം നിലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.