Sat. Jan 18th, 2025

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി പുതിയ ഉയരം കുറിച്ചു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ആദ്യമായി 80,000 പോയിൻ്റ് കടന്നു. വ്യാപാരത്തിന്റെ തുടക്കത്തിലാണ് സെന്‍സെക്‌സ് പുതിയ ഉയരം കുറിച്ചത്.

നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. നിഫ്റ്റി 24,250 പോയിന്‍റ് കടന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് അടക്കമുള്ള ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, അള്‍ട്രാ ടെക് സിമൻ്റ് ഓഹരികള്‍ നഷ്ടം നേരിട്ടു. സെന്‍സെക്സ് 500ലധികം പോയിൻ്റ് മുന്നേറിയതോടെയാണ് 80000 പോയിൻ്റ് കടന്നത്.

ആഗോള വിപണിയിലെ അനുകൂല സാഹചര്യമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. നടപ്പു വര്‍ഷത്തെ ഏറ്റവും മികച്ച നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ച ജൂണിലെ ആവേശം ജൂലൈയിലേക്കും നീങ്ങുകയാണെന്ന് ബ്രോക്കര്‍മാര്‍ പറയുന്നു.