Wed. Dec 18th, 2024

ആരോഗ്യ സംരക്ഷണത്തിൻ്റെ ഏറ്റവും അടിസ്ഥാനം ആരോഗ്യകരമായ ഭക്ഷണം തന്നെയാണ്. രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യപൂർണമായ ജീവിതത്തിനും എല്ലാവർക്കും ഭക്ഷണം ആവശ്യമാണ്. അതിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ നമുക്ക് ചുറ്റുമുണ്ടെങ്കിലും എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ കൃത്യതയില്ല. ഭക്ഷണക്രമങ്ങളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമുള്ള അവബോധം പൊതുസമൂഹത്തിലേക്കെത്തിക്കുന്ന ദീർഘകാല പദ്ധതികളും കുറവാണ്

ക്ഷ്യവിഷബാധ മൂലമുണ്ടാകുന്ന മരണങ്ങൾ, കേടുവന്ന ഭക്ഷണം കഴിച്ച് രോഗം പിടിപെടുക, അതിൻ്റെ പേരിൽ ഹോട്ടലുകളിൽ ആരോഗ്യവകുപ്പിൻ്റെ കീഴിൽ പരിശോധന തുടങ്ങിയ കാര്യങ്ങൾ ഇപ്പോൾ കേരളത്തിൽ നിത്യസംഭവമാണ്.

ഭക്ഷണത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള ഇത്തരം വാർത്തകൾ ജനങ്ങളിൽ ആകുലതകൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചും ഭക്ഷ്യസുരക്ഷയെക്കുറിച്ചും കേരളത്തിലെ ജനങ്ങൾ ബോധവാന്മാരാണോ?

ആരോഗ്യ സംരക്ഷണത്തിൻ്റെ ഏറ്റവും അടിസ്ഥാനം ആരോഗ്യകരമായ ഭക്ഷണം തന്നെയാണ്. രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യപൂർണമായ ജീവിതത്തിനും എല്ലാവർക്കും ഭക്ഷണം ആവശ്യമാണ്.

അതിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ നമുക്ക് ചുറ്റുമുണ്ടെങ്കിലും എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ കൃത്യതയില്ല. ഭക്ഷണക്രമങ്ങളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമുള്ള അവബോധം പൊതുസമൂഹത്തിലേക്കെത്തിക്കുന്ന ദീർഘകാല പദ്ധതികളും കുറവാണ്. 

ഭക്ഷണം പാകം ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പിൽ നിന്നും നിർദേശങ്ങൾ ഹോട്ടലുടമകൾക്കും  പാചകക്കാർക്കും ലഭിച്ചിട്ടുണ്ട്.  എന്നാൽ അത്തരം അവബോധം ജനങ്ങൾക്ക് ലഭിക്കുന്നില്ല. 

കേരളത്തിലെ ജനങ്ങൾ മികച്ച ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർ തന്നെയാണ്. എന്നാൽ ശരിയായ ഭക്ഷണം തിരഞ്ഞെടുക്കാത്തതും കൃത്യമായ ഭക്ഷണക്രമം പാലിക്കാത്തതുമാണ് ഭക്ഷ്യവിഷബാധ  പോലുള്ള പ്രശ്നങ്ങളുണ്ടാകാനുള്ള പ്രധാന കാരണമായി പാചകക്കാർ ചൂണ്ടിക്കാണിക്കുന്നത്.

വിപണിയിലെത്തുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും അത്  ഉറപ്പുവരുത്തേണ്ടത് വിപണി കൈകാര്യം ചെയ്യുന്നവരാണെന്നും പാചകക്കാർ പറയുന്നു. ഓരോ ഭക്ഷണത്തിനും അത് കഴിക്കേണ്ട സമയക്രമമുണ്ട്. വളരെ കുറച്ചുപേർ മാത്രമാണ് അത് കൃത്യമായി പാലിക്കുന്നത്.

സ്ഥിരം കഴിക്കാൻ പാടില്ലാത്ത നിരവധി ഭക്ഷണങ്ങളുണ്ട്. കൂടാതെ ഇന്ന് ഫാസ്റ്റ് ഫുഡും സമൂഹത്തിൽ വളരെയധികം സ്വാധീനിക്കുന്നുണ്ട്.  

ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിൽ ജനങ്ങൾക്ക് ഇപ്പോഴും അജ്ഞതയുണ്ട്. ഭക്ഷണശൈലിയിലുണ്ടായ മാറ്റവും അനാരോഗ്യജീവിതത്തിൻ്റെ കാരണങ്ങളിലൊന്നാണ്.  കൃത്യമായ അവബോധം ജനങ്ങളിലേക്കെത്തിച്ചാൽ ഒരു പരിധി വരെ ആരോഗ്യകരമായ ഭക്ഷണശീലം നിലനിർത്താൻ കഴിയും.

FAQs

എന്താണ് ഫാസ്റ്റ് ഫുഡ്?

കുറഞ്ഞ സമയത്തിനുള്ളിൽ പാകം ചെയ്ത് വിളമ്പാൻ കഴിയുന്ന ഭക്ഷണ വിഭാഗമാണ് ഫാസ്റ്റ് ഫുഡ്.  വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പനയ്‌ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഭക്ഷണങ്ങളാണിവ.

എന്താണ് ഭക്ഷ്യവിഷബാധ?

മലിനീകരിക്കപ്പെട്ട ആഹാരത്തിൽ നിന്നുണ്ടാകുന്ന രോഗമാണിത്. ഭക്ഷ്യജന്യ രോഗം എന്നും ഇതിനെ വിളിക്കുന്നു. അണുബാധയ്ക്കു കാരണമാകുന്ന ബാക്ടീരിയ, വൈറസ്, പരാദങ്ങൾ എന്നിവയോ അവയുടെ ടോക്സിനുകളോ ആണ് ഇതിലേക്കു നയിക്കുന്നത്.

എന്താണ് ആരോഗ്യം?

രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ സാമാന്യേന ആരോഗ്യം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. സമ്പൂര്‍ണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതിയാണ് ആരോഗ്യം.

Quotes

സ്വർണ്ണവും വെള്ളിയുമല്ല, ആരോഗ്യമാണ് യഥാർത്ഥ സമ്പത്ത് – മഹാത്മ ഗാന്ധി

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.