Wed. Jan 22nd, 2025

പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’ റിലീസിന് മുൻപ് തന്നെ ബജറ്റിന്‍റെ 85 ശതമാനവും തിരിച്ചുപിടിച്ചുവെന്ന് റിപ്പോർട്ട്. 500 കോടിയാണ് ചിത്രത്തിന്റെ ആകെ ബജറ്റ്. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന എന്നിവയിലൂടെ 247 കോടി രൂപയും തെന്നിന്ത്യയില്‍ നിന്ന് തിയേറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നാണ് ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട്. ജൂൺ 16 ന് ചിത്രം തീയേറ്ററുകളിലെത്തും. ടി സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.