Sat. Feb 22nd, 2025
aisa sulthana

സംവിധായക ഐഷ സുൽത്താനയുടെ ലക്ഷദ്വീപ് ഇതിവൃത്തമായ ചിത്രം ഫ്ലഷ് റിലീസ് ചെയ്യുന്നതിൽ നിലപാട് മാറ്റി നിർമ്മാതാവ്. തനിക്ക് ചിത്രം പുറത്തിറക്കണമെന്നും എന്നാൽ നിർമ്മാതാവിന് അതിന് താൽപ്പര്യമില്ലെന്നുമാണ് ഐഷ പറയുന്നത്. ചിത്രീകരണത്തിന് ശേഷമാണ് സംവിധായിക ബീന കാസിമിനെ നേരിട്ട് കാണുന്നതും കരാർ ഒപ്പിടുന്നതും. നിർമ്മാതാവിന്റെ ഭർത്താവാണ് ലൊക്കേഷനിൽ എത്തിയത്. ലക്ഷദ്വീപ് ബിജെപി ജനറൽ സെക്രട്ടറിയും ലക്ഷദ്വീപുകാരനുമാണ് ഇദ്ദേഹം.
എന്നാൽ അദ്ദേഹം ലൊക്കേഷനിൽ നിന്ന് പ്രശ്നമുണ്ടാക്കി പോയതിന് ശേഷം പല പ്രശ്നങ്ങളുമുണ്ടായെന്നും ഒരുപാടു കഷ്ടപ്പെട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്നും ഐഷ പറയുന്നു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.