Wed. Jan 22nd, 2025

രണ്ടായിരം രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ക്ക് 1.1 ശതമാനം തുക ഈടാക്കുമെന്ന് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുക. ബാങ്കുകളുടെയും സേവനദാതാക്കളുടെയും വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫീ ഈടാക്കുന്നതെന്നും 2023 സെപ്റ്റംബര്‍ 30 ഓടെ ഇത് പുനപരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും എന്‍പിസിഐ വ്യക്തമാക്കി. അതേസമയം,ബാങ്ക് അക്കൗണ്ടില്‍നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് യുപിഐ വഴി നേരിട്ട് പണം കൈമാറുന്നത് തുടര്‍ന്നും സൗജന്യമായിരിക്കും.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.