Wed. Jan 22nd, 2025

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിതരണത്തിൽ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹർജി ലോകായുക്ത നാളെ പരിഗണിക്കും. കഴിഞ്ഞ സർക്കാരിന്റെകാലത്തെ വിതരണം സംബന്ധിച്ചാണ് പരാതി. കേസിൽ വാദം പൂർത്തിയായി ഒരുവർഷമായിട്ടും വിധിപറയുന്നില്ലെന്ന പരാതി ഹൈക്കോടതിയിൽ എത്തിയ സാഹചര്യത്തില്‍ കോടതിയുടെ നിർദേശത്തെത്തുടർന്നാണ് ലോകായുക്ത കേസ് വീണ്ടും പരിഗണിക്കുന്നത്. കേരള സർവകലാശാല സിൻഡിക്കേറ്റ് മുൻഅംഗം ആർഎസ് ശശികുമാറാണ് പരാതി നല്‍കിയത്. 2018 സെപ്റ്റംബറിൽ ഫയൽചെയ്ത ഹർജി 2022 മാർച്ച് 18-നാണ് വാദം പൂർത്തിയായത്. ഒരുവർഷമായിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതിരേ ശശികുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.