Sun. Feb 23rd, 2025

സതേൺ ഫിലി​പ്പെയ്നിൽ ബോട്ടിന് തീ പിടിച്ച് 31 പേര്‍ മരിച്ചു. ലേഡി മേരി ജോയ്3 എന്ന ബോട്ടാണ് അപകടത്തിൽപ്പെത്. മിൻഡനാവോ ദ്വീപിലെ സംബോൻഗയിൽ നിന്ന് ജോലോ ദ്വീപിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്‌. തീ പടര്‍ന്നതോടെ യാത്രക്കാര്‍ വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഫിലിപ്പെയ്ൻ കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. 195 യാത്രക്കാരെയും 35 ഓളം ജീവനക്കാരെയും രക്ഷിച്ചതായി അധികൃതർ അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.