Mon. Dec 23rd, 2024

രാജസ്ഥാനിൽ ആരോഗ്യാവകാശ ബില്ലിനെതിരെ സ്വകാര്യ ഡോക്റ്റര്‍മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർക്കാർ ഡോക്ടർമാരും മെഡിക്കൽ കോളേജുകളിലെ ഫാക്കൽറ്റി അംഗങ്ങളും. സമരത്തിന് പിന്തുണയെന്നോണം ഡോക്ടർമാരും ഫാക്കൽറ്റി അംഗങ്ങളും ഒരു ദിവസത്തെ കൂട്ട അവധി പ്രഖ്യാപിച്ചു. ഇതോടെ മെഡിക്കൽ സേവനങ്ങൾ പ്രതിസന്ധിയിലായി. എന്നാൽ സമരത്തിൽ നിന്ന് അടിയന്തര സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. നിയമസഭയിൽ പാസാക്കിയ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ഡോക്ടർമാർ സമരം നടത്തുന്നത്. പണിമുടക്ക് കാരണം രാജസ്ഥാനിലെ സ്വകാര്യ ആശുപത്രികളും നഴ്സിംഗ് ഹോമുകളും കുറച്ച് ദിവസങ്ങളായി അടച്ചിട്ട നിലയിലാണ്. ഇതെതുടന്നു സർക്കാർ ആശുപത്രികളിൽ രോഗികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. സമരം കടുപ്പിച്ചതോടെ ഓൾ രാജസ്ഥാൻ ഇൻ-സർവീസ് ഡോക്‌ടേഴ്‌സ് അസോസിയേഷനും സ്വകാര്യ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഏകദിന പണിമുടക്ക് പ്രഖ്യാപിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.