ആണവായുധങ്ങളുടെ നിർമ്മാണം വർദ്ധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ. കൂടുതൽ കരുത്തുള്ള ആണവായുധങ്ങൾ നിർമ്മിക്കാൻ കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ നിര്‍ദേശം നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് നേവിയുടെ വിമാനവാഹിനിക്കപ്പൽ ദക്ഷിണ കൊറിയയിൽ എത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ തീരുമാനം. എവിടെയും എപ്പോഴും ആണവാക്രമണം നടത്താൻ ഉത്തര കൊറിയ തയ്യാറായിരിക്കണമെന്ന് കിം നിർദേശം നൽകി. കൃത്യമായ പദ്ധതി തയ്യാറാക്കി ആണവായുധങ്ങളുടെ ശേഖരം വർദ്ധിപ്പിക്കണമെന്നും കൂടുതൽ കരുത്തുറ്റ ആയുധങ്ങൾ നിർമിക്കണമെന്നും കിം പറഞ്ഞു.