പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ ഇനി മൂന്നു ദിവസം കൂടി. മാർച്ച് 31നുള്ളിൽ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ച് 31 വരെ ആധാറും പാനും ബന്ധിപ്പിക്കാന്‍ ഫീസ് ഈടാക്കിയിരുന്നില്ല. എന്നാല്‍ ഏപ്രിൽ 30 മുതൽ ജൂൺ വരെയുള്ള കാലയളവിൽ 500 രൂപയും ജൂലൈ ഒന്ന് മുതൽ ഈ വർഷം മാർച്ച് 31 വരെ 1000 രൂപയുമാണ് ഫീസ് ഈടാക്കുന്നത്. മാർച്ച് 31ന് ശേഷം സമയപരിധി നീട്ടാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. വിവിധ സേവനങ്ങൾക്കായി പഴയ പാൻ നമ്പർ നൽകിയവർ സമയപരിധിക്കുള്ളില്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ കാർഡ് പ്രവർത്തനരഹിതമാവുകയും പുതിയ കാർഡിന് അപേക്ഷിച്ച് അത് ആധാറുമായി ബന്ധിപ്പിക്കേണ്ടി വരികയും ചെയ്യും.