Wed. Jan 22nd, 2025

ലോകകപ്പ് കളിക്കാൻ ദേശീയ ടീമുകൾക്ക് താരങ്ങളെ വിട്ടുനൽകുന്ന ക്ലബുകൾക്ക് നൽകുന്ന തുക വര്‍ധിപ്പിച്ച് ഫിഫ. ഖത്തർ ലോകകപ്പ് വരെയും നൽകിവന്ന തുക 70 ശതമാനം ഉയർത്തി 2026, 2030 ലോകകപ്പുകളിൽ 35.5 കോടി ഡോളർ  വീതം നൽകാനാണ് തീരുമാനം. ഫിഫയും യൂറോപ്യൻ ക്ലബ്സ് അസോസിയേഷനും തമ്മിൽ പുതുതായി ഒപ്പുവെച്ച ധാരണപത്ര പ്രകാരമാണ് വർധന. യുഎസ്, കാനഡ, മെക്സിക്കോ രാജ്യങ്ങൾ സംയുക്തമായാണ് 2026ലെ ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഇവിടങ്ങളിൽ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് എത്തുന്ന താരങ്ങൾക്കായാണ് ക്ലബുകൾക്ക് തുക ലഭിക്കുക. അടുത്ത ക്ലബ് ലോകകപ്പിൽ യൂറോപിൽനിന്ന് 12 അടക്കം മൊത്തം 32 ടീമുകൾ കളിക്കാനും തീരുമാനമായിട്ടുണ്ട്. 2025 മുതലാകും ഇത് നടപ്പാക്കുക. കൂടുതൽ വിശദാംശങ്ങൾ വരുംനാളുകളിൽ തീരുമാനമാകും. അതേ സമയം, പുതിയ മാറ്റങ്ങളുമായി ഫിഫ എത്തിയതിൽ എതിര്‍പ്പരിയിച്ച് മുന്‍നിര ക്ലബ്ബുകള്‍ രംഗത്തുവന്നു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.