Mon. Dec 23rd, 2024

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന്  വിധിച്ച് കണ്ണൂർ സബ് കോടതി. കേസില്‍ മൊത്തം 113 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 110 പ്രതികളെ കോടതി വെറുതെ വിട്ടു. ദീപക്, സി ഒ ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. 2013 ഒക്ടോബർ 27നാണ് പൊതുപരിപാടിയിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് നേരെ ആക്രമണമുണ്ടായത്. കാറിന് നേരെയുണ്ടായ ആക്രമണത്തില്‍ ചില്ല് തകര്‍ന്ന് ഉമ്മന്‍ ചാണ്ടിക്ക് പരിക്കേറ്റിരുന്നു. ആയുധം കൊണ്ട് പരിക്കേൾപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ രണ്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ തെളിയിക്കാന്‍ കഴിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ തെളിയിക്കാനായില്ല.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.