Sun. Feb 23rd, 2025

ബലറൂസില്‍ ആണവായുധങ്ങള്‍ വിന്യസിക്കാന്‍  ഉദ്ദേശിക്കുന്നുവെന്ന വ്ലാഡിമിര്‍ പുടിന്റെ പ്രസ്താവനയെ അപലപിച്ച് നാറ്റോ. റഷ്യയുടെ നീക്കം അപകടകരവവും നിരുത്തവാദപരവുമാണെന്ന് നാറ്റോ വക്താവ് ഓന ലുങ്കെസുകു പറഞ്ഞു. തങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയണെന്നും നാറ്റോ ജാഗരൂകരാണെന്നും നാറ്റോ വക്താവ് പറഞ്ഞു. യുദ്ധത്തിൽ ഉപയോഗിക്കുന്ന പ്രഹരശേഷി കുറവുള്ള ആണവായുധങ്ങളാണ് ബലാറൂസിൽ സൂക്ഷിക്കാൻ ഒരുങ്ങുന്നതെന്നും ബൽജിയം, ജർമനി, ഗ്രീസ്, ഇറ്റലി, നെതർലൻഡ്സ്, തുർക്കി എന്നിവിടങ്ങളിൽ ആണവായുധം സൂക്ഷിക്കുന്ന അമേരിക്കൻ മാതൃകയാണ് റഷ്യ പിന്തുടരുന്നതെന്നും പുടിൻ ദേശീയ ടെലിവിഷനിലൂടെ വ്യക്തമാക്കിയിരുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.