Wed. Jan 22nd, 2025

തായ്‌വാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ഹോണ്ടുറാസ്. ശനിയാഴ്ചയാണ് ഹോണ്ടുറാസ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. 1940 മുതല്‍ തായ്വാനുമായുണ്ടായിരുന്ന ബന്ധമാണ് അവസാനിപ്പിക്കുന്നത്. ബീജിങ്ങും അമേരിക്കയും തമ്മില്‍ നയതന്ത്ര പിരിമുറുക്കം നിലനില്‍ക്കുന്നതിനിടെ, തായ്വാന് മേല്‍ ചൈനയുടെ ആധിപത്യം വര്‍ധിക്കാന്‍ സാഹചര്യമൊരുക്കുന്നതാണ് ഹോണ്ടുറാസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ബീജിങ്ങും അമേരിക്കയും തമ്മില്‍ നയതന്ത്ര പിരിമുറുക്കം നിലനില്‍ക്കുന്നതിനിടെയാണ് തായ്വാനുമായുള്ള ബന്ധം ഹോണ്ടുറാസ് അവസാനിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ തായ്വാന് മേല്‍ ചൈനയുടെ ആധിപത്യം വര്‍ധിക്കാന്‍ സാഹചര്യമൊരുക്കുന്നതാണ് ഹോണ്ടുറാസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രഖ്യാപനം. അതേസമയം, ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗും ഹോണ്ടുറാസ് വിദേശകാര്യ മന്ത്രി എഡ്വേര്‍ഡോ എന്റിക് റെയ്‌നയും നയതന്ത്ര അംഗീകാരത്തിനുള്ള കരാറില്‍ ഒപ്പുവച്ചതായി ചൈന അറിയിച്ചു. എന്നാല്‍ തായ്വാന്റെ ഈ നീക്കത്തെ 13 പരമാധികാര രാജ്യങ്ങള്‍ മാത്രമേ അംഗീകരിക്കുന്നുള്ളു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം