Sat. Nov 23rd, 2024

മുംബൈ: മാര്‍ച്ച് മാസത്തില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയില്‍ നടത്തിയത് 7,200 കോടി രൂപയുടെ നിക്ഷേപം. മാര്‍ച്ച് 25 വരെയുള്ള കണക്കു പ്രകാരം വിദേശ നിക്ഷേപകര്‍ 7,233 കോടി രൂപയുടെ നിക്ഷേപമാണ് വിപണിയില്‍ നടത്തിയിട്ടുള്ളത്. ഫെബ്രുവരിയില്‍ 5,294 കോടി രൂപയുടെയും, ജനുവരിയില്‍ 28,852 കോടി രൂപയുടെയും ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ഡിസംബര്‍ മാസത്തില്‍ 11,119 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. അദാനി ഗ്രൂപ്പിലെ ജിക്യുജി ഗ്രൂപ്പിന്റെ നിക്ഷേപം ഒഴിച്ച നോക്കിയാല്‍ വിപണിയില്‍ വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരികള്‍ വിറ്റഴിക്കുന്ന സാഹചര്യമാണുള്ളത്. 2023 ആരംഭിച്ച മൂന്ന് മാസം പിന്നിടുമ്പോള്‍ എഫ് പിഐകള്‍ 26913 കോടി രൂപയുടെ ഓഹരിക്കന് വിപണിയില്‍ വിറ്റഴിച്ചത്. ഓട്ടോ മൊബൈല്‍, ധനകാര്യം, മെറ്റല്‍, ഊര്‍ജ, മൈനിങ് മേഖലയിലെ ഓഹരികളിലാണ് ഏറ്റവും അധികം നിക്ഷേപം നടത്തിയിട്ടുള്ളത്. എന്നിരുന്നാലും ഏറ്റവുമധികം ഐടി മേഖലയിലെ ഓഹരികളാണ് വിറ്റഴിച്ചിട്ടുള്ളത്.യുഎസ് ആസ്ഥാനമായയുള്ള ജിക്യുജി പാര്‍ട്ട്‌നേഴ്‌സിന്റെ അദാനി ഗ്രൂപ്പിലുള്ള നിക്ഷേപം വിദേശ നിക്ഷേപകര്‍ക്ക് വലിയ പ്രചോദനം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം