Mon. Dec 23rd, 2024
coast-guard-helicopter-crashed-at-nedumbassery-airport

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. പരിശീലന പറക്കലിലിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ്‌ തകര്‍ന്ന് വീണത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം. അപകടകാരണം വ്യക്തമല്ല. മൂന്ന്  പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. മൂന്ന് പേര്‍ക്കും പരിക്കേറ്റതായാണ് വിവരം. എന്നാല്‍ ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് റണ്‍വേ താത്കാലികമായി അടച്ചു.