Thu. May 9th, 2024

മൈക്കലാഞ്ചലോയുടെ ദാവീദ് എന്ന ശിൽപ്പത്തെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്  പരിചയപ്പെടുത്തിയതിനെ  തുടര്‍ന്ന്  ഫ്ലോറിഡയിലെ സ്കൂൾ പ്രിൻസിപ്പൽ രാജിവെച്ചു. കുട്ടികളെ അശ്ലീലത പഠിപ്പിക്കുന്നതിന് വിധേയരാക്കി എന്ന രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്നാണ്‌ സ്കൂൾ മാനേജ്മെന്റ് പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ടത്. ഫ്ലോറിഡയിലെ തല്ലഹസീ ക്ലാസിക്കൽ സ്കൂളിലാണ് സംഭവം. പൂര്‍ണ്ണ നഗ്നനായ ദാവീദിന്റെ പ്രതിമ പശ്ചാത്ത ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ്. 11, 12 വയസുള്ള കുട്ടികൾക്കാണ് നവോത്ഥാന കലകളെ കുറിച്ചുള്ള പാഠം ഉണ്ടായിരുന്നത്. അതിൽ മൈക്കലാഞ്ചലോയുടെ ‘ക്രിയേഷൻ ഓഫ് ആദം’ എന്ന പെയ്ന്റിങ്ങും ബോട്ടിസെല്ലിയുടെ ‘ബെർത്ത് ഓഫ് വീനസും’ റഫറൻസിനുണ്ടായിരുന്നു. എന്നാല്‍ ഇത് അശ്ലീലതയാണെന്ന് കുട്ടിയുടെ രക്ഷിതാവ് പരാതിപ്പെട്ടു. രണ്ടു രക്ഷിതാക്കൾ ഇത് കുട്ടികൾക്ക് പഠിപ്പിക്കുന്നതിന് മുമ്പ് ക്ലാസിനെ കുറിച്ച് തങ്ങൾക്ക് അറിയണമെന്ന് ആവശ്യപ്പെട്ടു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.