മിഷന്‍ അരിക്കൊമ്പന്‍ കോടതി സ്റ്റേ ചെയ്‌തെങ്കിലും ദൗത്യത്തിന്റെ മുന്നൊരുക്കങ്ങള്‍ തുടര്‍ന്ന് വനം വകുപ്പ്. അരിക്കൊമ്പനെ തളയ്ക്കാനുള്ള നാല് കുങ്കിയാനകളില്‍ അവസാനത്തെ രണ്ട് ആനകളായ കോന്നി സുരേന്ദ്രനും കുഞ്ചുവും എത്തി. അരിക്കൊമ്പനെ പിടികൂടുന്നത് താല്‍ക്കാലികമായി തടഞ്ഞെങ്കിലും ആനയെ നിരീക്ഷിക്കുന്നതടക്കമുള്ള നടപടികള്‍ തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം.
അരിക്കൊമ്പനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ജില്ലയില്‍ കാട്ടാന ആക്രമണത്തിന് ഇരയായവരുടെ കണക്കെടുത്ത് സമര്‍പ്പിക്കാനൊരുങ്ങുകയാണ്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല സമീപനമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. മറിച്ചായാല്‍ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.