അന്താരാഷ്ട്ര മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ ട്രാൻസ്‌ജെൻഡർ വനിതകളെ മത്സരിപ്പിക്കുന്നത് വിലക്കി ലോക അത്ലറ്റിക് കൗൺസിൽ. പ്രായപൂർത്തിയായ ഒരു ട്രാൻസ്‍ജിൻഡർ അത്ലറ്റിക്കിനെയും വനിതാ വിഭാഗത്തിൽ മത്സരിക്കാൻ അനുവദിക്കില്ലെന്നും സ്ത്രീ സമൂഹത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ലോക അത്ലറ്റിക് കൗൺസിൽ പ്രസിഡന്റ് സെബാസ്റ്റ്യൻ കോ അറിയിച്ചു. ട്രാൻസ് അത്ലറ്റിക്കുകൾക്ക് അവരുടെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് മത്സരിക്കുന്നതിന് മുന്‍പുള്ള 12 മാസങ്ങളില്‍ തുടര്‍ച്ചയായി 5 ല്‍ നിര്‍ത്തുകയാണെങ്കില്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ അനുമതി ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ കൗൺസിൽ യോഗത്തിൽ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് പകുതിയാക്കി കുറയ്ക്കാൻ തീരുമാനിച്ചു.