Wed. Jan 22nd, 2025

പ്രധാനമന്ത്രിപദത്തിന് സംരക്ഷണം നല്‍കുന്ന നിയമം പാസാക്കി ഇസ്രയേല്‍ പാര്‍ലമെന്റ്. ജുഡീഷ്യല്‍ പരിഷ്‌ക്കരണ നീക്കത്തിനെതിരെ ഇസ്രയേലില്‍ ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് നടപടി. ഔദ്യോഗിക പദവിയില്‍ ഇരിക്കുന്ന ഒരാളെ സ്ഥാനത്തു നിന്ന് നീക്കണമോ വേണ്ടയോ എന്നറിയാന്‍ പാര്‍ലമെന്റ് നടത്തിയ തിരഞ്ഞെടുപ്പില്‍ 61 പേര്‍ നിയമത്തെ അനുകൂലിച്ചും 47 പേര്‍ പ്രതികൂലിച്ചും രംഗത്തെത്തി. സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കികൊണ്ടുള്ള നിയമത്തിന് സെനറ്റ് അംഗീകാരം നല്‍കി. വ്യാഴാഴ്ചയാണ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്ല് പാസായതോടെ കോടതി വിധികളെ സര്‍ക്കാരിന് കേവലഭൂരിപക്ഷത്തില്‍ അസാധുവാക്കാനും വിലക്കാനും സാധിക്കും. പുതിയ നിയമപ്രകാരം ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരു വ്യക്തിയെ പ്രധാനമന്ത്രിക്കോ, മറ്റ് മന്ത്രിസഭാ അംഗങ്ങള്‍ക്കോ മാത്രമാണ് സ്ഥാനത്തു നിന്നും നീക്കാനാകുക. അതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണമെന്നും പുതിയ നിയമം പറയുന്നു. പുതിയ നിയമം നെതാന്യാഹുവിനെ സ്ഥാനത്തു നിന്നു നീക്കാനുള്ള സുപ്രീംകോടതിയുടെ അധികാരത്തെ പരിമിതപ്പെടുത്തുന്നതാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം