കൊവിഡിനുള്ള എംആര്‍എന്‍എ വാക്‌സിന്‍ ആദ്യമായി അംഗീകരിച്ച് ചൈന. വിദേശ നിര്‍മിത എംആര്‍എന്‍എ ഷോട്ടുകള്‍ ഉപയോഗിക്കാന്‍ ചൈന നേരത്തെ വിസമ്മതിച്ചിരുന്നു. ചൈനയില്‍ കൊവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തിലാണ് എംഎന്‍ആര്‍എ വാക്‌സിന് അംഗീകാരം ലഭിച്ചത്. സിഎസ്പിസി ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പ് ലിമിറ്റഡ് വികസിപ്പിച്ച എംആര്‍എന്‍എ വാക്‌സിന്‍ ചൈനയിലെ ഹെല്‍ത്ത് റെഗുലേറ്റര്‍ ‘അടിയന്തര ഉപയോഗത്തിനായി’ അംഗീകരിച്ചതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 2020ല്‍ അമേരിക്കയാണ് ആദ്യമായി അടിയന്തര ഉപയോഗത്തിന് മെസഞ്ചര്‍ ആര്‍എന്‍എയ്ക്ക് അനുമതി നല്‍കിയത്. ഗുരുതരമായ അണുബാധകളും മരണങ്ങളും കുറയ്ക്കുന്നതിന് ഏറ്റവും ഫലപ്രദമായ വാക്‌സിനുകളായാണ് എംആര്‍എന്‍എ കണക്കാക്കപ്പെടുന്നത്. കോവിഡ് വൈറസിനെ ചെറുക്കാന്‍ ഇതിന് സാധിക്കുമെന്നാണ് കണ്ടെത്തല്‍. ഭാവിയില്‍ ഉണ്ടായേക്കാവുന്ന വകഭേദങ്ങളെ ചെറുക്കാനും ഇത് സഹായകമാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.