Mon. Dec 23rd, 2024

മുംബൈ: പ്രശസ്തമായ ബോളിവുഡ് ചലച്ചിത്ര ഗാനങ്ങള്‍ നീക്കം ചെയ്ത് മ്യൂസിക്ക് ആപ്പായ സ്‌പോട്ടിഫൈ. സീ മ്യൂസിക് കമ്പനിയുടെ ലൈസന്‍സിംഗ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ നടപടി. സംഗീത പ്രേമികള്‍ക്കിടയില്‍ ഇത് വലിയ അതൃപ്തിയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ദീര്‍ഘകാല സ്‌പോട്ടിഫൈ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവരെയാണ് പുതിയ നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുക. ബില്‍ബോര്‍ഡിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് സ്‌പോട്ടിഫൈയും, സീ മ്യൂസിക്കും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും അവര്‍ക്ക് ഗാനങ്ങളുടെ ലൈസന്‍സ് സംബന്ധിച്ച് കരാറില്‍ എത്താന്‍ കഴിഞ്ഞില്ലെന്നാണ് പറയുന്നത്. ചര്‍ച്ചകള്‍ വീണ്ടും തുടര്‍ന്നേക്കും എന്നാണ് സ്‌പോട്ടിഫൈ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ലോകത്തിലെ എല്ലാ സംഗീതവും, പോഡ്കാസ്റ്റുകളും തങ്ങളുടെ ആപ്പില്‍ ലഭിക്കില്ലെന്ന് സ്‌പോട്ടിഫൈ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിനെ പോലെ ഒരോ സംഗീതത്തിന്റെ പോഡ് കാസ്റ്റിന്റെയും കോപ്പിറൈറ്റ് അവകാശികളുമായി ലൈസന്‍സിംഗ് കരാറുകള്‍ ഉണ്ടാക്കിയാണ് അവ സ്‌പോട്ടിഫൈ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ എത്തിക്കുന്നത്. ജേഴ്സിയിലെ മൈയ്യ മൈനു (2022), ഡ്രൈവിലെ മഖ്ന (2019)റയീസിലെ സാലിമ (2017) തുടങ്ങിയ ഗാനങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ട പാട്ടുകളില്‍ ഉള്‍പ്പെടുന്നു. റോം-കോം വീരേ ദി വെഡ്ഡിംഗ് (2018), ഗല്ലി ബോയ് (2019), കലങ്ക് (2019) എന്നീ സിനിമകളുടെ ട്രാക്കുകളും സ്‌പോട്ടിഫൈ നീക്കം ചെയ്തിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം