Sun. Dec 22nd, 2024

നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ അമൃത്പാൽ സിങ്ങിനെ പിടികൂടാത്ത  സാഹചര്യത്തിൽ പ്രതി സ്വീകരിച്ചേക്കാവുന്ന ഏഴോളം വ്യത്യസ്ത ചിത്രങ്ങൾ പുറത്തുവിട്ട് പഞ്ചാബ് പൊലീസ്. പ്രതി രൂപം മാറിയേക്കാം എന്ന സംശയത്തെ തുടർന്നാണ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. അതിർത്തികളിൽ ഉൾപ്പെടെ അമൃതപാലിനുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുകയാണ്. രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിലും ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്. അതേസമയം, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.