Mon. Dec 23rd, 2024

2002 ലെ ഗുജറാത്ത് കലാപത്തിൽ കൂട്ടബലാസംഘത്തിനിരയായ ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നറിയിച്ച്  സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ആണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ നിർദേശം നൽകിയത്. ബിൽകിസ് ബാനു സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നടപടി. ബിൽക്കിസ് ബാനു കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് കഴിഞ്ഞ ഓഗസ്റ്റിൽ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. പ്രതികളെ വിട്ടയക്കണമോയെന്ന് ഗുജറാത്ത് സർക്കാരിന് തീരുമാനിക്കാമെന്ന സുപ്രീംകോടതിയുടെ വിധിയെ തുടർന്നാണ് വിട്ടയക്കാനുള്ള തീരുമാനം. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.