Wed. Jan 22nd, 2025

അസാധുവാക്കിയ 1000, 500 രൂപ നോട്ടുകൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന വ്യ​ക്തി​ഗ​ത കേ​സു​ക​ൾ പ​രി​ഗ​ണി​ക്കാ​ൻ വിസമ്മതിച്ച്‌ സുപ്രീംകോടതി. ഇക്കാര്യത്തിൽ ഹർജിക്കാർക്ക് സർക്കാരിനെ സമീപിക്കാമെന്നും ഇങ്ങനെ ലഭിക്കുന്ന പരാതികൾക്ക് 12 ആഴ്ചക്കുളളിൽ പരിഗണിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വി​ഷ​യ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന്റെ വി​ധി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ വ്യ​ക്തി​ഗ​ത കേസുകൾ സുപ്രീംകോടതിക്ക് പരിഗണിക്കാനാവില്ല. കേന്ദ്ര നടപടിയിൽ തൃപ്തരല്ലെങ്കിൽ ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.