Mon. Dec 23rd, 2024

 

 

കഴിഞ്ഞ മുപ്പത് വര്‍ഷമായി എറണാകുളം ഹൈകോര്‍ട്ട് ജംഗ്ഷനില്‍ സര്‍ബത്ത് കട നടത്തുകയാണ് മുളവുകാട് സ്വദേശിയായ ഷാജിയും ഭാര്യ സുലേഖയും. ആദ്യം നാരങ്ങവെള്ളം വില്‍ക്കുന്ന കടയായാണ് കച്ചവടത്തിന്റെ തുടക്കം. 60 പൈസയായിരുന്നു അന്നത്തെ ഒരു നാരങ്ങ വെള്ളത്തിന്റെ വില. പിന്നീട് കുലുക്കി സര്‍ബത്തിന്റെ വരവോടെ നാരങ്ങ വെള്ളത്തില്‍ നിന്നും കുലുക്കിയിലേയ്ക്ക് ഷാജിയും ചുവടുമാറ്റി. ഇന്ന് 12 മുതല്‍ 15 രൂപയ്ക്കാണ് നാരങ്ങ കുലുക്കി നല്‍കുന്നത്. സാധങ്ങള്‍ക്ക് വില കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് കുലുക്കിയുടെ വിലയിലും മാറ്റങ്ങള്‍ വരുത്തും.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.